KeralaLatest NewsNews

‘എല്ലാം തികഞ്ഞവർ ഞങ്ങൾ, ബാക്കിയുളളർ മണ്ടന്മാര്‍ എന്ന് വിചാരിക്കുന്നവരാണ് സിപിഎമ്മിൽ കുടുതലും’; ശ്രീനിവാസന്‍

നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ട്വന്റി 20-യുടെ ഭാഗമാകാനുള്ള നടൻ ശ്രീനിവാസന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. താരത്തിന്റെ തീരുമാനം അരാഷ്ട്രീയമാണെന്ന് രാഷ്ട്രീയക്കാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍.

അരാഷ്ട്രീയമാണ് തന്റെ തീരുമാനം എന്ന് രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം താന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് എനിക്കു സാധിക്കില്ല. അതുകൊണ്ട് അരാഷ്ട്രീയക്കാരനായി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

Read Also  :  ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു

ചില വികാരങ്ങളുടെ മുതലെടുപ്പു വേദിയായി രാഷ്ട്രീയം ഇപ്പോള്‍ മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. കിറ്റ് കിട്ടി, പെന്‍ഷന്‍ നൂറു രൂപ കൂടുതല്‍ കിട്ടി എന്നാല്‍ പിന്നെ ഇവര്‍ക്കു തന്നെ വോട്ടു ചെയ്‌തേക്കാം എന്ന നിലയിലേക്ക് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറിയെന്നും താരം പറഞ്ഞു.

അതേസമയം, അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലര്‍ക്കും കൂടുതലാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. തങ്ങള്‍ക്കു മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാര്‍ എന്ന് വിചാരിക്കുന്നവരാണ് പാർട്ടിയിൽ അധികമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

Related Articles

Post Your Comments


Back to top button