കോഴിക്കോട്
ഐ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി മുഖ്യ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുമായുള്ള കരാർ പുതുക്കി. ഇതോടെ അടുത്ത സീസണിൽ ഇറ്റലിക്കാരൻ കോച്ച് ഗോകുലത്തിൽ തുടരും.
കഴിഞ്ഞവർഷം ഗോകുലത്തിൽ ചേർന്ന വിൻസെൻസോയുടെ തന്ത്രങ്ങൾ ഗോകുലത്തിന്റെ വിജയത്തിൽ നിർണായകമായി. ഐ ലീഗിൽ 15 കളികളിൽ ഒമ്പതും ജയിച്ച ഗോകുലം ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമായി.
എഎഫ്സി കപ്പ് യോഗ്യത നേടുന്ന ആദ്യ കേരള ടീമെന്ന ബഹുമതിയും സ്വന്തമാക്കി. ഐ ലീഗ് കിരീടം നിലനിർത്തുകയും എഎഫ്സി കപ്പിൽ മികച്ച വിജയം നേടുകയുമാണ് ലക്ഷ്യമെന്ന് മുപ്പത്തിയാറുകാരനായ കോച്ച് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..