KeralaNattuvarthaLatest NewsNewsCrime

മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ കിണറ്റില്‍; സിസിടിവി വച്ച് കള്ളനെ പിടിച്ച് നാട്ടുകാർ

രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.

കണ്ണൂര്‍: സ്ത്രീകളുടെ അടിവസ്ത്രം സ്ഥിരമായി മോഷ്ടിക്കുന്ന 26 കാരന്‍ പിടിയില്‍. യുവാവിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. കാങ്കോല്‍ ആലക്കാടില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. കൂടാതെ അടിവസ്ത്രങ്ങള്‍ കിണറ്റില്‍ കാണുന്നതും പ്രശ്നത്തെ ഗൗരവതരമാക്കി. അടിവസ്ത്രം കിടക്കുന്നത് കാരണം കിണര്‍ മുഴുവന്‍ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. ഇതോടെ സംഭവത്തിന്റെ പിന്നിലാരണെന്ന് അറിയാനായി സിസിടിവി സ്ഥാപിച്ചു.

read also:മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയ്ക്കായി വല വിരിച്ച് എൻഐഎ; വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. തുടര്‍ന്ന് അര്‍ധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാര്‍ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.

പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്.

Related Articles

Post Your Comments


Back to top button