KeralaNattuvarthaLatest NewsNews

പമ്പ ആറ്റിൽ ശവശരീരം ഒഴുകി നടക്കുന്നു; മൃതദേഹത്തിനായി അന്വേഷണം

മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു.

റാന്നി: പമ്പ ആറ്റില്‍ ശവശരീരം ഒഴുകി നടക്കുന്നു. ഇടക്കുളം ഭാഗത്ത് ആണ് 40 വയസിന് അടുത്ത് പ്രായം തോന്നുന്ന പുരുഷ ശരീരം കണ്ടതായി നാട്ടുകാര്‍ പറയുന്നത്.

മൃതദേഹത്തിനായി ഫയര്‍ ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു.

Post Your Comments


Back to top button