തലശേരി > ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് അറസ്‌റ്റ് ചെയ്‌ത മാഹി ചെമ്പ്രയിലെ പ്രഭീഷ്‌കുമാറിനെ ജാമ്യത്തിലിറക്കാൻ ആർഎസ്‌എസ്. സിപിഐ എം പ്രവർത്തകൻ കെ പി ജിജേഷ് വധക്കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ ജാമ്യത്തിലെടുത്ത് രക്ഷപ്പെടുത്താനാണ് നീക്കം. യുഎഇയിൽ ഫിലിപ്പീൻസുകാരിയായ ഭാര്യക്കൊപ്പമാണ് പ്രഭീഷ്‌കുമാർ താമസിക്കുന്നത്.
ജില്ലാ സെഷൻസ് കോടതിയിൽ പ്രഭീഷ്‌കുമാർ ജാമ്യഹർജി നൽകി. 21ന് ഹർജി കോടതി പരിഗണിക്കും. മുമ്പ് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ടതടക്കം ഹർജി പരിഗണിക്കുമ്പോൾ കോടതി മുമ്പാകെയെത്തും. ഇവിടെനിന്ന് തള്ളിയാൽ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടാമെന്നാണ് കണക്കുകൂട്ടൽ.
ജുഡീഷ്യൽ കസ്‌റ്റഡിയിൽ പ്രതിയെ നിർത്തി അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കെ പി ജിജേഷിന്റെ കുടുംബവും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നുണ്ട്. 2008 ജനുവരി 27ന് പുലർച്ചെയാണ് ജിജേഷിനെ ആർഎസ്‌എസ്–-ബിജെപിക്കാർ സംഘം ചേർന്ന് വെട്ടിക്കൊന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..