KeralaLatest NewsNews

സരിത നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ്: ഒന്നാം പ്രതിയായ സിപിഐഎം പഞ്ചായത്തംഗം അറസ്റ്റില്‍

നെയ്യാറ്റിൻകര : സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. സിപിഐഎം പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് (32) ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡില്‍ എടുത്ത രതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമാണ് രതീഷ്.

ബെവ്‌കോ, KTDC എന്നിവടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. രതീഷും, രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. യുവാക്കളില്‍ നിന്ന് പിരിച്ചെടുത്ത തുക കൂട്ടുപ്രതിയായ ഷാജു പാലിയോട് വഴി സരിതയ്ക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചതായി നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

Read Also  :  പഴം പുഴുങ്ങിയ പോലെ നിൽക്കുന്നതിലും നല്ലത് ജനുവിൻ ആയി നിൽക്കുന്നതാണ്; പുറത്തെത്തിയിട്ടും ഫിറോസിൻ്റെ പ്രതികരണം ഇങ്ങനെ

സരിത എസ് നായര്‍ തങ്ങളെ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദ സന്ദേശവും പരാതിക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലി നല്‍കാമെന്ന് കാണിച്ച് ഇരുവരില്‍ നിന്നും പണം കൈപറ്റിയത്.

Related Articles

Post Your Comments


Back to top button