KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫലം ഇങ്ങനെ; വിലയിരുത്തലുമായി സിപിഐഎം

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിക്കുന്ന സീറ്റുകൾ പ്രവചിച്ച് സിപിഐഎം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. നേമം ഉൾപ്പെടെയുള്ള സീറ്റുകൾ ഇത്തവണ ഇടതുപക്ഷം പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഐഎം വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്. ബിജെപി പല മണ്ഡലങ്ങളിലും പ്രചാരണങ്ങളില്‍ മുന്നിലാണെങ്കിലും താഴേതട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രതിഫലനം ഫലം വരുമ്പോള്‍ മാത്രമെ അറിയൂ. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്ന ഗുരുവായൂരില്‍ അവരുടെ വോട്ട് അധികം പോള്‍ ചെയ്തിട്ടില്ലെന്നും വിലയിരുത്തി.

Read Also  :  മിനി ടാങ്കര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികരായ അച്ഛനും മകളും തല്‍ക്ഷണം മരിച്ചു, മുങ്ങിയ ഡ്രൈവറെ പോലീസ് പൊക്കി

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നാണ് ഇടതുപക്ഷം പറയുന്നത്. നൂറ് സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി. എന്നാൽ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.

Related Articles

Post Your Comments


Back to top button