18 April Sunday

കോവിഡ്‌ അസാധാരണമായി 
കുതിച്ചുയരുന്നുവെന്ന്‌ കേന്ദ്രം ; ചികിത്സയിൽ 16.7 ലക്ഷംപേർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ കേസുകൾ അസാധാരണമായരീതിയിൽ കുതിച്ചുയരുകയാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ. പുതിയ കേസുകൾ 7.6 ശതമാനം വർധിച്ചു. 2020 ജൂണിൽ പുതിയ കേസുകളുടെ വളർച്ചാശതമാനം 5.5 ശതമാനമായിരുന്നു. രാജ്യത്ത്‌ 16,79,000 പേർ ചികിത്സയിലുണ്ട്‌. മരണസംഖ്യ 10.2 ശതമാനം വർധിച്ചു. പുതിയ കേസുകളും രോഗമുക്തരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ഓരോദിവസവും കൂടുന്നത്‌ വലിയ ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ്‌ പ്രതിരോധ നടപടികളെക്കുറിച്ച്‌ 11 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി.

മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്‌, പശ്‌ചിമബംഗാൾ, ഉത്തർപ്രദേശ്‌, കേരളം, കർണാടകം, തമിഴ്‌നാട് ആരോഗ്യമന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓരോ സംസ്ഥാനങ്ങളിലെയും ആശുപത്രി കിടക്കകൾ, മരുന്ന്‌വിതരണം, വെന്റിലേറ്റർ, ഓക്‌സിജൻ ലഭ്യത യോഗം വിലയിരുത്തി.

ഓക്‌സിജൻ വിതരണം വർധിപ്പിക്കുക, ആശുപത്രികളിൽ റെംദസ്വിർ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുക, കൂടുതൽ വെന്റിലേറ്ററുകളും മറ്റും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാനങ്ങൾ ഉന്നയിച്ചു. കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന്‌ ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ സർക്കാർ അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top