ന്യൂഡൽഹി
വാക്‌സിൻ ക്ഷാമം കാരണം കുത്തിവയ്‌പുകളുടെ എണ്ണത്തിലുള്ള കുറവ് തുടരുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് കുത്തിവയ്പ് 27.3 ലക്ഷംമാത്രം.
പ്രതിദിന കുത്തിവയ്പ് 45 ലക്ഷംവരെയായി ഉയർന്നശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ 30 ലക്ഷത്തിൽ താഴെയായി കുറഞ്ഞത്. ആന്ധ്ര, ഒഡിഷ, തെലങ്കാന, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം രൂക്ഷം. രാജ്യത്ത് ആകെ കോവിഡ് കുത്തിവയ്‌പുകൾ 11.72 കോടിയിലേറെയായി. ഏറ്റവും കൂടുതൽ കുത്തിവയ്പുകൾ മഹാരാഷ്ട്രയിലാണ്–- 1.15 കോടി. രാജസ്ഥാനിൽ 1.04 കോടിയും യുപിയിൽ 1.03 കോടിയും ഗുജറാത്തിൽ ഒരു കോടിയും കുത്തിവയ്‌പ്. കേരളത്തിൽ കുത്തിവയ്പ് 55 ലക്ഷമായി.
വാക്‌സിൻ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് അഭ്യർഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. രാജ്യത്ത് വാക്സിന്‍ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂനാവാലയുടെ കത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..