KeralaLatest NewsNews

‘ജാതിയമോ വര്‍ഗീയമോ ആയ പരാമര്‍ശം സുധാകരന്‍ നടത്തില്ല’; പിന്തുണച്ച് ലിജു

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം രണ്ടു തട്ടില്‍. പരാതിയിൽ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറൽ സെക്രട്ടറി എ എ ഷൂക്കൂറിന്‍റെ നിലപാട് തള്ളി ഡിസിസി പ്രസിഡന്‍റ് എം ലിജു രംഗത്തെത്തി.

സുധാകരന്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നും ലിജു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സുധാകരനെതിരായ പരാതി സിപിഎമ്മിനുള്ളിലെ വിഭാഗീയതയെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അതേസമയം, അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ സുധാകരൻ പരോക്ഷമായി സഹായിച്ചെന്ന ആരോപണം നിലനില്‍ക്കെ എം ലിജു അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

Related Articles

Post Your Comments


Back to top button