KeralaLatest NewsNews

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Read Also: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവം; കേസിൽ നാലു പേരെ കൂടി പ്രതിചേർത്തു

റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച്‌ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റില്‍ ഇത് കാണിച്ചാല്‍ സംസ്ഥാനത്തിനുള‌ളിലേക്ക് പ്രവേശിക്കാം.

Related Articles

Post Your Comments


Back to top button