17 April Saturday

കുംഭമേള അവസാനിപ്പിക്കണം; ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്നും പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ന്യൂഡൽഹി> കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌   പ്രധാനമന്ത്രി നരേന്ദ്രമോഡി. കുംഭമേള  പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു.

കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും മോഡി പറഞ്ഞു.

കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസിമാർ  രംഗത്തെത്തിയത്‌.

അന്തിമ തീരുമാനം ഇന്ന്‌ വൈകി ഉണ്ടായേക്കും . നേരശത്ത ഏപ്രിൽ 30വരെ കുംഭമേള നടത്താനായിരുന്നു തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top