16 April Friday

ഡൽഹിയിൽ വാരാന്ത്യ 
അടച്ചിടല്‍ ; വിജനമായി
 മുംബൈ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


ന്യൂഡൽഹി
കോവിഡ് വ്യാപനം  അതിതീവ്രമായതോടെ ഡൽഹിയിൽ വാരാന്ത്യങ്ങളിൽ അടച്ചുപൂട്ടൽ. ഓഡിറ്റോറിയം, റെസ്‌റ്റോറന്റ്, മാള്‍, ജിം, സ്‌പാ തുടങ്ങിയവ അടച്ചിടും. തിയറ്ററുകളിൽ പ്രവേശനം 30 ശതമാനം പേര്‍ക്കുമാത്രം. രാഷ്ട്രീയ, സാമൂഹ്യ, മത സമ്മേളനങ്ങൾക്ക്‌ അനുമതിയില്ല. വിവാഹച്ചടങ്ങുകളിൽ‌ 50 പേർക്കും സംസ്‌കാരച്ചടങ്ങുകളിൽ 20 പേർക്കുംമാത്രം അനുമതി. ആഴ്ച ചന്തകൾക്ക്‌‌ കർശനനിയന്ത്രണം. വീടുകളിൽനിന്ന്‌ പുറത്തുപോയുള്ള ഭക്ഷണംകഴിക്കല്‍ ഒഴിവാക്കണം. ഭക്ഷണം ഹോം ഡെലിവറി അനുവദിക്കും. സ്‌കൂളുകളും സ്‌പോർട്‌സ്‌ കോംപ്ലസ്‌കളും ഹാളുകളും മറ്റും താൽക്കാലിക ആശുപത്രികളാക്കിമാറ്റും.
ഡൽഹിയിൽ ബുധനാഴ്‌ച 17,282 രോ​ഗികളും നൂറിലധികം മരണവും.നിലവിൽ 50,736 പേർ ചികിത്സയില്‍.

വിജനമായി
 മുംബൈ
മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക്‌ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണം ബുധനാഴ്‌ച രാത്രിമുതൽ നിലവിൽ വന്നു. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ അഞ്ചിൽ കൂടുതല്‍പേര്‍ ഒത്തുകൂടരുത്‌. രാത്രി‌കർഫ്യൂ തുടരുന്നു‌. ആവശ്യസേവനങ്ങൾക്കുമാത്രം ഇളവ്. നിരീക്ഷണത്തിന് രണ്ട് ‌ലക്ഷം പൊലീസുകാര്‍. വ്യവസായതലസ്ഥാനമായ മുംബൈ ഉൾപ്പെടെയുള്ള മേഖല വിജനമായി.

കര്‍ശന നിയന്ത്രണം
രാജസ്ഥാനിൽ രാത്രികർഫ്യൂ വെള്ളിയാഴ്‌ച നിലവിൽ വരും. നിലവില്‍ 10 നഗരമേഖലയിൽ രാത്രി കർഫ്യൂ ഉണ്ട്.ഹ രിയാനയിൽ രാത്രി കർഫ്യൂ തുടരുന്നു. ഗുജറാത്തിൽ 24 നഗരത്തില്‍ രാത്രി കർഫ്യൂ. എല്ലാത്തരം സമ്മേളനവും വിലക്കി. ഒഡീഷയിൽ 10 ജില്ലയില്‍ വാരാന്ത്യ അടച്ചുപൂട്ടൽ. ഉത്തർപ്രദേശിൽ നോയിഡ, ഗാസിയാബാദ്‌, ലഖ്‌നൗ ഉൾപ്പടെ 10 ജില്ലയില്‍ രാത്രി കർഫ്യു ദൈർഘ്യം കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top