KeralaLatest NewsNews

ഇര വാദമുയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണിത് ;വി മുരളീധരന്‍

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇര വാദമുയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും വി മുരളീധരന്‍ പറഞ്ഞു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനസർക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്ഐആറുകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.

Related Articles

Post Your Comments


Back to top button