17 April Saturday

ഒമാനിലേക്ക് എല്ലാ വിസക്കാര്‍ക്കും പ്രവേശനം

അനസ് യാസിന്‍Updated: Friday Apr 16, 2021

മനാമ> ഒമാനിലേക്ക് എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു. ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം എടുത്തുകളഞ്ഞാണ് പുതിയ തീരുമാനം.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഏപ്രില്‍ 7 നാണ് രാജ്യത്തേക്ക് പ്രവേശനം പൗരന്മാര്‍ക്കും റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്കും മാത്രമാക്കി ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 50 ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 1,76,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,821 പേര്‍ മരിച്ചു. ഹോസ്പിറ്റല്‍-ഐസിയും കേസുകളും വലിയ തോതില്‍ കൂടി.

കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ റമദാനില്‍ രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ നാലുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഞ്ചാരവും കര്‍ഫ്യൂവില്‍ അനുവദിക്കില്ല. പള്ളികളിലും പുറത്തും ഇഫ്താര്‍ ഉള്‍പ്പെടെ എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്കുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top