KeralaLatest NewsNewsEntertainment

സാക്ഷാത്ക്കരിക്കപ്പെട്ട വലിയ സ്വപ്നം; മകളുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനിഷും

രാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മകളുടെ പേര് പങ്കുവെച്ച് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘നില ശ്രീനിഷ്’ എന്നാണ് തങ്ങളുടെ കുഞ്ഞ് രാജകുമാരിയ്ക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്. ഇത്തരമൊരു പേര് തെരഞ്ഞെടുത്തതിന് ഒരു കാരണവും ഇവർക്ക് പറയാനുണ്ട്. ആ പേരിനെ കുറിച്ച് ശ്രീനിഷ് പറയുന്നത് ഇങ്ങനെ;

ആദ്യമായി അവളെ കൈകളിൽ എടുത്തപ്പോൾ ചന്ദ്രന്റെ ഒരു തുണ്ട് കൈയിൽ ഇരിക്കുന്നത് പോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്… സാക്ഷാത്ക്കരിക്കപ്പെട്ട ഒരു വലിയ സ്വപ്നം. അത്രയും ശുദ്ധവും ദൈവീകവുമായത്. അതിനാൽ ചന്ദ്രൻ എന്ന് അർത്ഥം വരുന്ന ഒരു പേര് അവൾക്കായി തെരഞ്ഞെടുത്തു.

Read Also: മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോകൾ എല്ലാവരും പാലിച്ചാൽ കോവിഡിനെ അകറ്റി നിർത്താം; എ വിജയരാഘവൻ

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മകൾക്കായി തങ്ങൾ നൽകിയ പേര് ശ്രീനിഷ് വെളിപ്പെടുത്തിയത്. മകളെ ആദ്യം കൈകളിൽ എടുത്തപ്പോൾ സ്വന്തം ജീവിതം ഒരിക്കൽ കൂടി ആരംഭിക്കുന്നതായി തോന്നിയെന്നും ഈ കുഞ്ഞു മാലാഖ തങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രകാശ പൂർണ്ണമാക്കാനാണ് വന്നതെന്നും ശ്രീനിഷ് ഫേസ്ബുക്കിൽ കുറിച്ചു.

മാർച്ച് 20 നാണ് പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

Read Also: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം; പുതിയ തീരുമാനത്തിന് അനുമതി നൽകി കേന്ദ്രം

Related Articles

Post Your Comments


Back to top button