KeralaNattuvarthaLatest NewsNews

പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം, സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

പെൺകുട്ടികൾക്ക് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി സ്വർണ്ണവും പണവും കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ. എം.എസ് എന്നിവരെ എറണാകുളത്ത് പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹാനം ഓടിച്ച ഡ്രെവർ ഒളിവിലാണ്.

പെൺകുട്ടിക്ക് അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി ദമ്പതികൾ കല്ലൂർ മെട്രോ സ്റ്റേഷൻ പരിസരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയെ ബലമായി കാറിൽ കയറ്റിയ ഇവർ പെൺകുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചു.

ഇതിന് ശേഷം പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന 20,000 രൂപയും, കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാലയും കൈക്കലാക്കുകയും, പെൺകുട്ടിയെ പാലാരിവട്ടത്ത് തിരക്കൊഴിഞ്ഞ ഭാഗത്ത് ഇവർ ഇറക്കിവിടും ചെയ്തു. നേരത്തെ, വൈറ്റിലയിൽ മറ്റൊരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20,000 രൂപ ഇതേ രീതിയിൽ തന്നെ അശ്വതിയും ഗോകുലും കവർന്നിരുന്നു.

പെൺകുട്ടികളുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Related Articles

Post Your Comments


Back to top button