ചെന്നൈ> തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുത്തന്‍ ഭാവുകത്വം നല്‍കിയ പ്രമുഖ നടന്‍ വിവേക്(59) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ വെള്ളിയാഴ്ച പകല്‍ 11 ഓടെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.
കോവിഡ് ബാധിതനല്ല. വ്യാഴാഴ്ച അദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. വാക്സിന്‍ പ്രതിപ്രവര്‍ത്തനമല്ല അസുഖകാരണമെന്ന് ആശുപത്രിയില്‍ എത്തിയ തമിഴ്നാട് ആരോഗ്യസെക്രട്ടറി ഡോ. ജെ രാധാകൃഷ്ണന്‍ പറഞ്ഞു. വാക്സില്‍ പ്രതിപവര്‍ത്തനം ഉണ്ടാകുന്നെങ്കില്‍ കുത്തിവച്ച് 30 മിനിറ്റിനകം ഉണ്ടാകണം. പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം. തമിഴ്നാട്ടിലെ വനവത്കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..