Latest NewsNewsFootballSports

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ‌

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് സെമി ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം പാദ ക്വാർട്ടറിൽ ഗ്രാനഡയെ 2-0ന് തോൽപിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ കടന്നത്. ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡ് സ്കോർ ബോർഡ് തുറന്നു.

ഇടതു വിങ്ങിൽ നിന്നും ടെല്ലസ് നൽകിയ പാസ് മികച്ച ഹെഡറിലൂടെ പോഗ്ബ കവാനിയിലേക്ക് കൈമാറി. ഒരു മനോഹര വോളിയിലൂടെ പന്ത് ഗ്രാനഡയുടെ വലയിലെത്തിച്ചു. തുടർന്ന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലേക്കുന്നതിൽ യുണൈറ്റഡ് പരാജയപ്പെട്ടു. മത്സരത്തിന്റെ രണ്ടാം പകുതിലെ ഇഞ്ചുറി ടൈമിൽ ജെസസ് വലെജോയുടെ സെൽഫ് ഗോളിൽ യുണൈറ്റഡ് സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.

Related Articles

Post Your Comments


Back to top button