COVID 19Latest NewsNewsInternational

കോവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവ് ലഭിച്ചെന്ന് ലാൻസെറ്റ്

ലോകാരോഗ്യ സംഘടന ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു

ലണ്ടൻ: കോവിഡ് വ്യാപനത്തിൽ നിർണായക കണ്ടെത്തലുമായി മെഡിക്കൽ മാസികയായ ലാൻസെറ്റ്. കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് ലാൻസെറ്റ് അറിയിച്ചു. രോഗ വ്യാപനം അതിവേഗത്തിലാകാൻ കാരണം വായുവിലൂടെ വൈറസ് പടരുന്നതാണെന്നും ലാൻസെറ്റ് വ്യക്തമാക്കി.

Also Read: ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കോവിഡ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. സ്‌കാജിറ്റ് കൊയിർ പരിശീലനത്തിൽ പങ്കെടുത്ത 53 പേർക്ക് ഒരാളിൽ നിന്നും രോഗം ബാധിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും തന്നെ അടുത്ത് ഇടപഴകിയതിലൂടെയോ സ്പർശനത്തിലൂടെയോ ആണ് രോഗം ബാധിച്ചതെന്ന് പറയാൻ കഴിയില്ലെന്ന് ലാൻസെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

തുറസായ സ്ഥലങ്ങളെ അപേക്ഷിച്ച് അടച്ചിട്ട മുറികളിൽ രോഗ വ്യാപന നിരക്ക് കൂടുതലാണെന്ന് ലാൻസെറ്റ് വിലയിരുത്തി. അതേസമയം, വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറക്കാൻ സാധിക്കുമെന്നതും വായുവിലൂടെ വൈറസ് ബാധിക്കുമെന്നതിന്റെ തെളിവായി ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു. ചുമ, തുമ്മൽ തുടങ്ങിയ നേരിയ ലക്ഷണങ്ങൾ പോലും ഇല്ലാത്തവരിൽ നിന്നുമാണ് 40 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അതിനാൽ ലോകാരോഗ്യ സംഘടന ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button