COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; ഞായര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു യുപി സർക്കാർ

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ

ലക്‌നൗ: കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമെങ്ങും. പ്രതിദിനം രണ്ടു ലക്ഷത്തോളം രോഗ ബാധിതർ ഉണ്ടാകുന്ന സാഹചര്യത്തിൽ പലസംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ശക്തമാകുകയാണ്. രോഗ വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി.

read also:ശുക്ലക്ഷാമം രൂക്ഷം; കൃതിമ ബീജസങ്കലനത്തിലൂടെയുള്ള പ്രസവ ചികില്‍സ പ്രതിസന്ധിയിൽ

മാസ്‌ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാകൂ. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ തുടരും.

ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും സ്‌കൂളുകള്‍ മെയ് പതിനഞ്ചു വരെ അടച്ചിടാനും സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Related Articles

Post Your Comments


Back to top button