KeralaNattuvarthaLatest NewsNews

കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് എന്റെ കുഴപ്പമല്ല; വിജിലൻസ് പരിശോധനയെക്കുറിച്ച് പ്രതികരിച്ച് കെ.എം.ഷാജി

വിജിലൻസ് പരിശോധനയിൽ കണ്ടെടുത്ത പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് കെ എം ഷാജി എം.എൽ.എ. വിജിലൻസ് കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ചിലവിനായി പിരിച്ചെടുത്ത പണമാണെന്നും ആവശ്യമായ രേഖകൾ വിജിലൻസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി

‘പൈസ കിട്ടിയത് ക്ലോസറ്റിൽ നിന്നല്ല. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ്. കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് തന്റെ കുഴപ്പമല്ല. കണ്ടെടുത്ത വിദേശ കറൻസി മക്കളുടെ ശേഖരത്തിൽ നിന്നുള്ളതാണ്’. പുറത്തുവരുന്ന വാർത്തകൾ അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിൽ, രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

Related Articles

Post Your Comments


Back to top button