ന്യൂഡൽഹി > സിബിഐ മുൻ ഡയറക്‌ടർ രഞ്ജിത്ത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിൻഹ. 2012ലാണ് രഞ്ജിത്ത് സിൻഹ സിബിഐ ഡയറക്ടറായി നിയമിതനായത്. ഐടിബിപി ഡയറക്‌ടർ ജനറൽ ഉൾപ്പെടെ പല നിർണ്ണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..