Latest NewsNewsIndia

“കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍ ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിന് പകരം സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുളള തന്ത്രം ആദ്യഘട്ടം- തുഗ്ലക് മാതൃകയിലുളള ഒരു ലോക്ക് ഡൗൺ പ്രഖ്യാപനം, രണ്ടാംഘട്ടം-മണിയടി. മൂന്നാംഘട്ടം-ദൈവത്തെ സ്തുതി.’ രാഹുല്‍ ട്വീറ്റ് ചെയ്തു.

Read Also  :  കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കവുമായി ഇഡി, ആശങ്കയിൽ സർക്കാർ

രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ ‘വാക്‌സിന്‍ ഉത്സവം’ നടത്താനുളള കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനത്തേയും മറ്റൊരു തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്ത് രാജ്യത്ത് വാക്‌സിന്‍ ക്ഷാമത്തിന് ഇടയാക്കുന്ന സര്‍ക്കാര്‍ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു.

Related Articles

Post Your Comments


Back to top button