തിരുവനന്തപുരം
കേന്ദ്രസർക്കാർ കൂടുതൽ ഡോസുകൾ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ വാക്സിൻ വിതരണം കടുത്ത പ്രതിസന്ധിയിലേക്ക്. തിരുവനന്തപുരം, എറണാകുളം റീജ്യണൽ വാക്സിൻ സ്‌റ്റോറുകളിൽ കോവിഷീൽഡ് വാക്സിൻ പൂർണമായി തീർന്നു. കോഴിക്കോട് വ്യാഴാഴ്ച 5000 ഡോസ് കോവിഷീൽഡ് ബാക്കിയുണ്ടായിരുന്നു. കോൾഡ് ചെയിൻ സെന്ററുകളിലും ജില്ലാ വാക്സിൻ സെന്ററുകളിലും ബാക്കിയുള്ളവ മാത്രമാണ് ഇനി വിതരണത്തിനുള്ളത്. ഇവ കൂടി തീരുന്നതോടെ കോവിഷീൽഡിന്റെ രണ്ടാം ഡോസ് വിതരണവും പ്രതിസന്ധിയിലാകും.
നിലവിൽ മൂന്നര ലക്ഷത്തോളം ഡോസുമാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. 13നാണ് കേരളത്തിൽ അവസാനമായി വാക്സിനെത്തിയത്. രണ്ട് ലക്ഷം കോവാക്സിനാണ് അന്നെത്തിയത്. കേന്ദ്രത്തോട് 50 ലക്ഷം ഡോസ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷം ഡോസ് ശനിയാഴ്‌ച എത്തുമെന്ന് കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..