KeralaLatest NewsNews

‘ആര്‍എസ്എസ്സിന്‍റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമം’; എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം

സമുദായ സംഘടനകൾ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടേയെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.

തിരുവനന്തപുരം: എൻഎസ്എസ്സിനെതിരെ കടുപ്പിച്ച് സിപിഎം. ആര്‍എസ്എസ്സിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എ.വിജയരാഘവൻ വിമര്‍ശിച്ചു. ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിലുണ്ട്.

Read Also: മീ ടൂവിൽ കുടുങ്ങി മലയാളി മാധ്യമ പ്രവർത്തകൻ; ലൈംഗികമായി പീഡിപ്പിച്ചത് എട്ട് പേരെ, പ്രതി സ്ഥാനത്ത് വനിതാ ജേർണലിസ്റ്റുകളും

എന്നാൽ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ എടുത്ത നിലപാട് തിരുത്തിക്കുന്ന സമീപനം സമുദായത്തിൽ നിന്ന് ഉണ്ടാകും. ജാതിമത സംഘടനകളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാൻ എൽഡിഎഫ് തയ്യാറാകില്ല. സമുദായ സംഘടനകൾ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടേയെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.

Related Articles

Post Your Comments


Back to top button