കണ്ണൂർ> സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. പൊലീസിന്റെയും സെക്ട്രൽ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..