16 April Friday

ഹൂതി മിസൈലുകള്‍ ചെറുത്ത് സൗദി

അനസ് യാസിന്‍Updated: Thursday Apr 15, 2021


മനാമ
ബാലിസ്റ്റിക് മിസൈലുകളും ബോംബ് നിറച്ച ഡ്രോണുകളുമായി സൗദിക്കുനേരെ ഹൂതിവിമതര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങൾ സൗദി സഖ്യസേന ചെറുത്തു. തകർന്നുവീണ മിസൈൽ ഭാഗങ്ങൾ പതിച്ച്  ജിസാൻ സർവകലാശാലാ ക്യാമ്പസിൽ തീപിടിത്തമുണ്ടായി. പരിക്കോ ആളപായമോ ഇല്ല. തീ നിയന്ത്രണവിധേയമാക്കിയാതായി സഖ്യസേന അറിയിച്ചു.

ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച രാവിലെയുമായിരുന്നു ആക്രമണം.‌ സ്‌ഫോടകവസ്തുക്കൾ നിറച്ച നാല് ഡ്രോണും അഞ്ച് ബാലിസ്റ്റിക് മിസൈലും ലക്ഷ്യത്തിൽ എത്തുംമുമ്പ്‌ സൈന്യം നശിപ്പിച്ചെന്ന്‌ സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി പറഞ്ഞു.പതിനൊന്ന്‌ മിസൈലും ഡ്രോണുകളും ഉപയോഗിച്ച്‌ ജിസാനിലെ എണ്ണശാലകൾ, സെനികകേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചെന്നും എണ്ണശാലയിൽ തീപിടിത്തമുണ്ടായെന്നും ഹൂതി വിമതർ അവകാശപ്പെട്ടു. ഇക്കാര്യം സൗദി സ്ഥിരീകരിച്ചിട്ടില്ല.

മാർച്ച് 25ന് പ്രൊജക്ടൈൽ പതിച്ച് ജിസാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ചിരുന്നു. പരിക്കോ ആളപായമോ ഉണ്ടായില്ല. യമനിൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ച കഴിഞ്ഞമാസം സൗദി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹൂതികൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top