ന്യൂഡൽഹി
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുന്നു. 24 മണിക്കൂറിൽ 2,00,739 രോഗികള്‍. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഉയർന്ന പ്രതിദിന രോഗസംഖ്യ. പ്രതിദിന കേസുകൾക്ക് ഒപ്പം മരണനിരക്കും കാര്യമായി ഉയർന്നു. 24 മണിക്കൂറിൽ 1038 മരണം.
രാജ്യത്ത് ഒറ്റ ദിവസം ഒരുലക്ഷം രോഗികള്‍ റിപ്പോർട്ട് ചെയ്‌തത് ഏപ്രിൽ അഞ്ചിന്, 10 ദിവസത്തിനിടെ രോഗികള്‍ രണ്ടുലക്ഷം കടന്നു. അമേരിക്കയിൽ 21 ദിവസത്തിലാണ് രോഗികള്‍ ഒരുലക്ഷത്തിൽനിന്ന് രണ്ടുലക്ഷമായത്. അഞ്ചുദിവസം തുടർച്ചയായി 1.5 ലക്ഷത്തിന് മുകളിലും ഒമ്പത് ദിവസം തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിലും രോഗികള്‍ റിപ്പോർട്ട് ചെയ്‌തു.
രാജ്യത്തെ മൊത്തം രോഗികൾ 1.4 കോടി ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 36– -ാം ദിവസവും വർധിച്ചു. നിലവിൽ 14,71,877 പേർ ചികിത്സയില്‍. മൊത്തം 1,73,123 പേർ മരിച്ചു. പുതിയ രോഗികളില്‍ 81 ശതമാനം 10 സംസ്ഥാനങ്ങളിൽ. മഹാരാഷ്ട്ര–- 58,952, ഉത്തർപ്രദേശ്–-20,439, ഡൽഹി–-17,282, ഛത്തീസ്‌ഗഢ്–- 14,250, കർണാടക–- 11,265, മധ്യപ്രദേശ്–- 9,270.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..