15 April Thursday

നടൻ ടൊവിനോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കൊച്ചി > നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. ടൊവിനോ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും കുറച്ചുദിവസം ഐസൊലേഷനിലായിരിക്കുമെന്നും പോസ്‌റ്റിൽ പറയുന്നു. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ചു ദിനങ്ങൾകൂടി കാത്തിരിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top