KeralaLatest NewsNews

അഫിലിയേഷനോ അംഗീകാരമോ ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സര്‍ക്കാരിന്റേയോ സി.ബി.എസ്.ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി.

Read Also : 18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; രക്ഷപ്പെടാൻ മൂന്നാം നിലയില്‍ നിന്ന് എടുത്തുചാടി യുവതി

സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.

‘നീര്‍ച്ചാലിന്റെ ഭിത്തിയിലും പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കൈയേറിയും സ്‌കൂളുകള്‍ നിര്‍മിച്ചിരിക്കുന്നു. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍ എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അടുത്ത അധ്യയന വര്‍ഷം ഇത്തരത്തിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഉറപ്പ് വരുത്തണം.’ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി വ്യക്തമാക്കി.

അടച്ചുപൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം സാദ്ധ്യമാക്കാന്‍ അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗകര്യം ലഭ്യമാക്കാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുക്കണമെന്നും റെനി ആന്റണി പറഞ്ഞു.

 

 

 

Related Articles

Post Your Comments


Back to top button