Latest NewsNewsFootballSports

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് ലിവർപൂൾ യോഗ്യത നേടില്ല: ജാമി കാരാഗർ

അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ലിവർപൂൾ ഇത്തവണ ആദ്യ നാലിൽ എത്തില്ലെന്ന് ജാമി കാരാഗർ പറഞ്ഞു. നിലവിൽ 31 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ.

ഈ അവസരത്തിൽ ലിവർപൂൾ ടോപ് ഫോറിൽ എത്തുമെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ചെൽസിയും ലെസ്റ്റർ സിറ്റിയെയും പോലെയുള്ള ടീമുകൾക്ക് വെല്ലുവിളി ഉണ്ടാക്കുന്ന രീതിയിൽ ലിവർപൂൾ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ജാമി കാരാഗർ പറഞ്ഞു.

പ്രീമിയർ ലീഗിൽ 4-5 മത്സരങ്ങൾ ബാക്കിയുള്ള സമയത്ത് പോയിന്റ് പട്ടികയിൽ ലിവർപൂളിന് മുകളിലുള്ള ടീമുകൾ വരുത്തുന്ന പിഴവുകൾ മുതലെടുക്കാനുള്ള സാഹചര്യത്തിലാവണം ലിവർപൂളെന്നും ജാമി കാരാഗർ പറഞ്ഞു.

Related Articles

Post Your Comments


Back to top button