KeralaLatest NewsNews

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

മലയിൻകീഴ്; ഓട്ടോറിക്ഷയുടെ പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് അതേ ലോറിയുടെ അടിയിൽപെട്ട് ഓട്ടോഡ്രൈവർക്കു ദാരുണാന്ത്യം. തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന അജയലാൽ ( ജോയി – 42 ) ആണ് അപകടത്തിൽ തൽക്ഷണം മരിച്ചിരിക്കുന്നത്. തച്ചോട്ടുകാവ് – അന്തിയൂർക്കോണം റോഡിൽ മഞ്ചാടി ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് അപകടം ഉണ്ടായിരിക്കുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറി ഉയർത്തിയ ശേഷമാണ് ചക്രങ്ങൾക്കിടയിൽ നിന്ന് അജയലാലിനെ പുറത്തെടുത്തത്.

അപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു. തച്ചോട്ടുകാവ് ഭാഗത്തേക്കു ടൈൽ കയറ്റി പോകുകയായിരുന്ന ലോറി അതേദിശയിൽ പോയ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്. റോഡിലേക്കു തെറിച്ചു വീണ അജയലാലിന്റെ ശരീരത്തിൽ ലോറിയുടെ പിൻചക്രങ്ങൾ കയറി. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെ വന്ന ഒരു കാറിൽ ഇടിച്ചാണ് നിന്നത്. ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തട്ടി.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ : ആശ. മക്കൾ : അക്ഷയ്, അബേൽ. തച്ചോട്ടുകാവ് – അന്തിയൂർക്കോണം റോഡിൽ മഞ്ചാടി, മൂങ്ങോട് ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവാണെന്ന് പരാതിയുണ്ട്.

 

Related Articles

Post Your Comments


Back to top button