COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും ; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ വിദഗ്ധർ കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാർ എന്നിവരുമായാണ് യോഗം ചേരുക. ഇന്ന് രാവിലെ 11 മണിയ്ക്ക് ഓൺലൈനായി യോഗം നടത്താനാണ് തീരുമാനം.

Read Also : ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു

വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ തോതിൽ കൊറോണ പരിശോധന നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ പരിശോധന നടത്തും. പോലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും സഹായത്തോടെ സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും. ഏപ്രിൽ 19 മുതൽ വാക്‌സിനേഷൻ ശക്തമാക്കാനും തീരുമാനിച്ചു.

Related Articles

Post Your Comments


Back to top button