Latest NewsNewsIndia

ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രം; ബംഗാളിൽ മമതയെ വിമർശിച്ച് രാഹുൽ

ബംഗാളിൽ രാഹുലിന്റെ അസാന്നിധ്യം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ രാഹുലിന്റെ അസാന്നിധ്യം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇതോടെയാണ് ഉത്തർ ദിനാജ്പൂർ ജില്ലയിൽ അദ്ദേഹം പ്രചാരണത്തിന് എത്തിയത്.

Also Read: ‘കൊവിഡ് ഇല്ലാത്ത രാജ്യം ചൈന, വരൂ നമുക്ക് ചൈനയിലേക്ക് പോകാം’; കുംഭമേളയെ പരിഹസിച്ച് രാം ഗോപാൽ വർമ

രാജ്യത്ത് ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. തൃണമൂൽ മുക്ത ഭാരതം ബിജെപിയുടെ അജണ്ടയിലില്ല. രാഷ്ട്രീയപരമായി മാത്രമല്ല, ആശയപരമായിക്കൂടിയാണ് ബിജെപിയെയും ആർഎസ്എസിനെയും കോൺഗ്രസ് നേരിടുന്നതെന്നും രാഹുൽ പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജിയെയും രാഹുൽ വിമർശിച്ചു. മമതയ്ക്ക് ബംഗാൾ ജനത അവസരം നൽകി. പക്ഷേ, മമത റോഡുകളോ കോളേജുകളോ നിർമ്മിച്ചോയെന്ന് രാഹുൽ ചോദിച്ചു. ജോലിക്കായി ബംഗാളിലെ ജനങ്ങൾ പുറത്തേക്ക് പോകുകയാണ്. ബംഗാളിൽ മാത്രമാണ് ജോലിക്കായി കോഴ നൽകേണ്ടി വരുന്നതെന്നും രാഹുൽ ആരോപിച്ചു. രാഹുലിന്റെ അസാന്നിധ്യം കോൺഗ്രസ് തൃണമൂൽ ധാരണയുടെ ഭാഗമാണെന്ന വിമർശനങ്ങൾക്കിടെ അദ്ദേഹം പ്രചാരണത്തിനെത്തിയത് പാർട്ടിയ്ക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button