COVID 19KeralaLatest NewsNews

‘അത് ഞാനായിരുന്നെങ്കില്‍… എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’; വീണ എസ് നായര്‍

ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക.

തിരുവനന്തപുരം: ഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാകുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് ‌ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും അവതാരകയുമായ വീണ എസ്. നായര്‍. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം നാല് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണയുടെ വിമര്‍ശനം.

‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞശേഷം കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ?’ – വീണ ചോദിക്കുന്നു.

Related Articles

Post Your Comments


Back to top button