കോഴിക്കോട് > സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 15 വരെ അധികം ലഭിച്ചത് 41 ശതമാനം മഴ. ലക്ഷദ്വീപിലിത് 46 ശതമാനമാണ്. എന്നാൽ അപ്രതീക്ഷിതമായി പെയ്‌ത മഴയിലും കനത്ത കാറ്റിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവമുണ്ടായി.
എറണാകുളം ജില്ലയിലാണ് കൂടുതൽ മഴ കിട്ടിയത്. 116 ശതമാനം അധികം. 75.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 164.8 മില്ലിമീറ്റർ ലഭിച്ചു. പത്തനംതിട്ടയാണ് തൊട്ടുപിറകിൽ. 93 ശതമാനമാണ് അധികമഴ. 290.5 മില്ലിമീറ്റർ മഴ ലഭിച്ചു. 150.6 മില്ലിമീറ്ററാണ് ലഭിക്കേണ്ടിയിരുന്നത്. കാസർകോടാണ് മൂന്നാമത്. 52.9 മില്ലിമീറ്റർ മഴ ലഭിച്ചു. 29.3 മില്ലിമീറ്ററാണ് ലഭിക്കേണ്ടിയിരുന്നത്. 80 ശതമാനം അധികം. കോട്ടയത്ത് 63 ശതമാനവും അധികമായി മഴപെയ്‌തു. ഇവിടെ 113 മില്ലിമീറ്ററിന് പകരം 184.2 മില്ലിമീറ്റർ മഴ കിട്ടി.
മറ്റുജില്ലകളിലെ അധിക മഴ ശതമാനത്തിൽ (ബ്രാക്കറ്റിൽ പെയ്‌ത മഴയും പെയ്യേണ്ട മഴയും): തിരുവനന്തപുരം: ഏഴ് (109,101.7), ആലപ്പുഴ: 14 (128, 111.8 ), ഇടുക്കി:-18 (124.3, 105.6), കോട്ടയം:-13(153.6, 136), തൃശൂർ: അഞ്ച് ( 63.7, 60.6), പാലക്കാട് : 48 ( 90.2, 60.9), മലപ്പുറം: 22 ( 74.7,61.2 ) , കോഴിക്കോട്: 13(62.8, 55.4), വയനാട്: 47 (84.6, 57.6), കണ്ണൂർ: 38 (50.1, 36.2 ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..