KeralaLatest NewsNews

പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്റ്റിൽ

കണ്ണൂർ : പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.

Read Also : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം : ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. അതേസമയം, മരിച്ച നിലയിൽ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന.

Related Articles

Post Your Comments


Back to top button