കണ്ണൂർ> അതുല്യനായ ട്രേഡ്‌യൂണിയൻ സംഘാടകനും സമുന്നത കമ്യൂണിസ്‌റ്റ് നേതാവുമായിരുന്ന സി കണ്ണന് നാടിന്റെ സ്‌മരണാഞ്‌ജലി. എ കെ ജിയോടൊപ്പം ജയിൽ ചാടി ചരിത്രത്തിൽ ഇടംനേടിയ സ്വാതന്ത്ര്യ സമരസേനാനിയും കേരളത്തിലെ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ സി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2006 ഏപ്രിൽ 15നാണ് വിടവാങ്ങിയത്. പതിനഞ്ചാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ ശവകുടീരത്തിൽ സിപിഐ എം, സിഐടിയു പ്രവർത്തകരും നേതാക്കളും പുഷ്‌പാർച്ചന നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ വ്യവസായമന്ത്രി ഇ പി ജയരാജൻ പുഷ്‌പചക്രം അർപ്പിച്ചു. അനുസ്‌മരണ യോഗം അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അധ്യക്ഷനായി. കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ സ്വാഗതം പറഞ്ഞു.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരക്കൻ ബാലൻ, കെ മനോഹരൻ, എം ഷാജർ എന്നിവരും സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..