KeralaCinemaMollywoodLatest NewsNewsEntertainment

‘കുറ്റവും ശിക്ഷയും’; പോസ്റ്റർ പങ്കുവെച്ച് കേരള പൊലീസ്

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയുടെ റിലീസിങ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. ഇതാദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റർ പോലീസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യുന്നത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രത്തിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് തിരക്കഥ.

കാസർക്കോട്ട് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ് കുറ്റവും ശിക്ഷയും. സിബി തോമസിന്റെ നേത്ര്വത്തിലുള്ള അഞ്ചു പൊലീസുകാർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവൻ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.

മൃദുഭാവേ ദൃഢ കൃത്യേ……!
Releasing on July 2nd….!!

Posted by Sibi Thomas Thomas on Monday, 12 April 2021

 

Related Articles

Post Your Comments


Back to top button