NattuvarthaLatest NewsNews

പ്രണയം ഷെയർ ചാറ്റിലൂടെ; കാമുകൻ നിരസിച്ചതിനെ തുടർന്ന് അമ്മയായ യുവതി സാനിടെയ്സർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലശേരി: വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് കണ്ണൂർ നഗരത്തിൽ അരങ്ങേറിയത്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവ് ഭര്‍തൃമതിയായ യുവതിയെ തേച്ചിട്ട് പോയത് കണ്ണൂര്‍ നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. തലശേരിയിലെ ഒരു വീട്ടമ്മയാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം. ഷെയര്‍ ചാറ്റിലൂടെയാണ് ഇവര്‍ യുവാവുമായി പരിചയത്തിലാകുന്നത്.
പിന്നീട് ഈ ബന്ധം ശക്തമാവുകയും ഞരമ്ബില്‍ പിടിച്ച പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു. ഇതോടെ ഒരുമിച്ച്‌ ജീവിക്കണമെന്നായി ഭര്‍തൃമതിയുടെ ഡിമാന്റ്’ ഇതിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു വരാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

Also Read:ശബരിമല ദര്‍ശനം: 9 വയസ്സുകാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

ഏറെ നിര്‍ബന്ധിച്ചിട്ടും ഒളിച്ചോടാന്‍ കാമുകന്‍ തയാറാകാത്തത് ഭര്‍തൃമതിയുടെ സമനില തെറ്റിച്ചു. തന്നെ സ്വീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണി മുഴക്കി. ഇതിനായി താന്‍ പയ്യാമ്ബലത്ത് എത്തുമെന്നും അറിയിച്ചതോടെ പരിഭ്രാന്തനായ യുവാവ് അവിടേക്ക് ഓടിയെത്തിയത്.
ഭര്‍തൃമതിയെ പിന്‍തിരിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെങ്കിലും തന്നെ സ്വീകരിക്കാതെ മടങ്ങില്ലെന്നായി ഇവര്‍. ഒടുവില്‍ കാമുകന്റെ മുന്നില്‍ വച്ച്‌ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഇവരെ പിങ്ക് പൊലിസെത്തിയാണ് പിന്‍തിരിപ്പിച്ചത്. ഭര്‍തൃമതിയും നാലുവയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയാണ് പയ്യാമ്ബലത്ത് വച്ചും കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ വച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പയ്യാമ്ബലത്ത് യുവതി കടലില്‍ ചാടാന്‍ ശ്രമിച്ച വിവരമറിഞ്ഞ് എത്തിയ പിങ്ക് പൊലീസ് യുവതിയെ വനിതാസ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് സാനിറ്റൈസര്‍ കുടിച്ചത്.

തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസര്‍ കഴിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പയ്യാമ്ബലത്തും കണ്ണൂര്‍ വനിതാ സ്റ്റേഷനിലുമായി നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പയ്യാമ്ബലത്തുനിന്ന് പൊലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സാനിറ്റൈസര്‍ കുടിച്ചത്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട മുപ്പതുകാരനോടൊപ്പമാണ് ഒളിച്ചോടാന്‍ തയാറായി യുവതി പയ്യാമ്ബലത്തെത്തിയത്. എന്നാല്‍ തന്നേക്കാള്‍ എട്ട് വയസ് അധികമുള്ള യുവതിക്കൊപ്പം ഒളിച്ചോടാന്‍ യുവാവ് വിസമ്മതിച്ചു. ഇതിനിടയില്‍ യുവതിയെ കാണാനില്ലെന്നുള്ള പരാതിയുമായി ഭര്‍ത്താവ് തലശേരി സ്റ്റേഷനിലെത്തി.

തലശേരി പൊലീസിന്റെ അന്വേഷണത്തിലാണ് യുവതിയും കാമുകനും പയ്യാമ്ബലത്തുണ്ടെന്ന വിവരം ലഭിച്ചത്. യുവതിയുടെ ആത്മഹത്യാനീക്കം മനസിലാക്കിയ തലശേരി പൊലീസ് വിവരം കണ്ണൂര്‍ പിങ്ക് പൊലീസിനു കൈമാറി. തുടര്‍ന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് വനിതാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും സ്റ്റേഷനിലെത്തി.

ചാറ്റിംഗില്‍ മാത്രമായിരുന്നു താത്പര്യമെന്നും യുവതി നിര്‍ബന്ധിച്ചാണ് തന്നെ പയ്യാമ്ബലത്ത് വരുത്തിയതെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ താപര്യമില്ലെന്നും കാമുകന്‍ നയം വ്യക്തമാക്കി. ഇതിനിടയില്‍ വനിതാ സ്റ്റേഷനിലെ എസ്‌ഐ യുവതിക്ക് കൗണ്‍സിലിങ് നല്‍കുകയും ഒടുവില്‍ യുവതി ഭര്‍ത്താവിനോടൊപ്പം പോകാന്‍ സമ്മതം മൂളുകയും ചെയ്തു.

പ്രശ്‌നം തീര്‍ന്ന് സ്റ്റേഷനു പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരുടേയും ബന്ധുക്കളുടേയും മുന്നില്‍വച്ച്‌ ഹാന്‍ഡ് ബാഗില്‍ നിന്നും സാനിറ്റൈസര്‍ എടുത്ത് യുവതി കുടിച്ചത് . ഇവരെ പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ ജനങ്ങൾ ചിരിക്കണോ അതോ വേവലാതിപ്പെടണോ എന്ന അവസ്ഥയിലാണ് ഈ വാർത്തകൾ കേട്ടിരിക്കുന്നത്

Related Articles

Post Your Comments


Back to top button