KeralaLatest NewsNews

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് മൂന്ന് കോടിയോളം രൂപയുടെ ഹാഷിഷ് ഓയിൽ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടിയിൽ അധികം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് അറസ്റ്റിലായത്.

Read Also: കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ടിജു ജോർജിനെതിരെ അനവധി പരാതികൾ

മേഖലയിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാഗിൽ മൂന്ന് പൊതികളിലായിരുന്നു ഹാഷിഷ് ഓയിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് അൻവർ ഹാഷിഷ് ഓയിൽ എത്തിച്ചത്. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസിൽ യാത്ര ചെയ്തതെന്നാണ് പ്രതി എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തിയത്.

മയക്കുമരുന്ന് സംഘത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും ഉടൻ ഇവരെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.

Read Also: കോവിഡിലും ആക്റ്റീവ് ആണ് ചാണ്ടി സാർ ; മമ്മൂട്ടിയും മോഹൻലാലും വരെയുണ്ട് സുഖവിവരം അന്വേഷിക്കാൻ

Related Articles

Post Your Comments


Back to top button