കൊച്ചി
ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കറിന്റെ മുമ്പിൽ രണ്ടു കടമ്പയുണ്ട്. ഒളിമ്പിക്‌സിനൊപ്പം ബിരുദപരീക്ഷയും. പാലക്കാട് വിക്‌ടോറിയ കോളേജിൽ അവസാനവർഷ ഗണിതശാസ്‌ത്ര വിദ്യാർഥിയാണ്.
ഒളിമ്പിക്‌സിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ തുടങ്ങിയതായി അച്ഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു.
കാര്യമായ പരിശീലനം വൈകിട്ട് നാലര മണിക്കൂറാണ്. പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്താണ് പരിശീലനം. രാവിലെ ബിരുദപരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പാണ്. വിദേശ പരിശീലനത്തിനുള്ള സാധ്യത തേടുന്നുണ്ട്. കോവിഡാണ് തടസ്സമായി നിൽക്കുന്നത്.
ശ്രീശങ്കർ മികച്ച ഫോമിലാണ്. കഴിഞ്ഞമാസം പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലാണ് 8.26 മീറ്റർ ചാടി ഒളിമ്പിക്‌സിന് ടിക്കറ്റെടുത്തത്. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡും ഇരുപത്തിരണ്ടുകാരൻ പുതുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..