15 April Thursday

എം പത്മനാഭൻ മാസ്റ്റർ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

വടകര> സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണാശുപത്രി പ്രസിഡൻ്റുമായ  എം പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി.  ഹോസ്പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരും വഴി ട്രയിനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ പി പി രജ്ഞിനി ടീച്ചറാണ് ഒപ്പമുണ്ടായിരുന്നത്. വടകരയിലെത്തിക്കുന്ന  മൃതദേഹം വ്യാഴാഴ്ചരാവിലെ ഒമ്പതു മണി വരെ വടകര സഹകരണ ആശുപത്രിയിലും 10 മണി വരെ സി പി ഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. മകൾ: അഡ്വ.അണിമ. മരുമകൻ: രൂപക്. 

സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് മേമുണ്ടയിലെ മുയ്യാരത്ത് വീട്ടുവളപ്പിൽ.
 
പത്മനാഭൻ മാസ്റ്ററുടെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top