14 April Wednesday

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ : പത്രിക 20 വരെ നൽകാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക്‌ തെരഞ്ഞെടുപ്പ്‌ 30ന്‌ നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും നൽകി. നാമനിർദേശ പത്രിക 20 വരെ നൽകാം.

21ന് സൂക്ഷ്മപരിശോധന. 23 വരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥികൾ മൂന്നു പേർ മാത്രമാണെങ്കിൽ വോട്ടെടുപ്പ്‌ ഉണ്ടാകില്ല. 23ന്‌ തന്നെ വിജയികളെ പ്രഖ്യാപിക്കും. മൂന്നുകൂടുതൽ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ  30ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ  വോട്ടെടുക്കും. വൈകിട്ട് അഞ്ചിന്‌ വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് മൂന്നിനകം പൂർത്തീകരിക്കണമെന്നാണ്‌ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top