KeralaLatest NewsNews

ഇരുനൂറിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ

കൊച്ചി : 230 ഓളം ആളുകളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ. ഒഡീഷ സ്വദേശികളുടെ പേരിലുള്ള കാർഡുകളാണ് കണ്ടെത്തിയത്.

Read Also : തിരുവനന്തപുരത്ത് നടുറോഡില്‍ പായ വിരിച്ച് യുവാക്കളുടെ ‌ പ്രതിഷേധം

കളമശ്ശേരി നഗരസഭ വിടാക്കുഴ വാർഡിൽ ഇലഞ്ഞിക്കുളം പ്രദേശത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. പോലീസ് ഇത് കസ്റ്റഡിയിലെടുത്തു. ഓരോ കാർഡും പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. എന്നാൽ ഇരട്ട വോട്ട് വിവാദം നിലനിൽക്കുന്നതിനാൽ ഉന്നത തല അന്വേഷണം നടത്തണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button