14 April Wednesday
- വ്യക്തിനിയമത്തിലെ വ്യവസ്ഥകൾക്ക്‌ സാധുത

മുസ്ലിം സ്‌ത്രീകൾക്ക് വിവാഹമോചനത്തിന്‌ 
മുൻകൈയെടുക്കാം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


കൊച്ചി
ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട സ്‌ത്രീകൾക്ക് വിവാഹമോചനത്തിന്‌ വ്യക്തിനിയമപ്രകാരമുള്ള നടപടികളും സ്വീകരിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താക്ക്‌, സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മുസ്ലീം സ്ത്രീ വിവാഹമോചന നിയമപ്രകാരം മാത്രമേ രാജ്യത്ത് വിവാഹമോചനം പാടുള്ളൂ എന്ന നിയമവ്യവസ്ഥ തിരുത്തുന്ന സുപ്രധാന വിധിയാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേത്‌.

മൊഴിചൊല്ലാൻ സ്ത്രീകൾക്കും അവകാശം നൽകുന്ന വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ സാധുവാണെന്നാണ് കോടതിവിധി. ഇതോടെ വിവാഹമോചനത്തിന് മുസ്ലിം സ്‌ത്രീകൾക്കും മുൻകൈ എടുക്കാമെന്ന സ്ഥിതി നിലവിൽവന്നു. ഇതുമായി ബന്ധ‌പ്പെട്ട ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top