Latest NewsNewsIndia

സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ ബിഐഎസ് ഹാൾമാർക്ക്; ജൂൺ മുതൽ പുതിയ മാറ്റത്തിനൊരുങ്ങി സ്വർണ്ണ വിപണി; വിശദ വിവരങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നു മുതൽ സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കും. സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിംഗ്.

Read Also: ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്; വൈകാരിക പ്രതികരണവുമായി ജലീല്‍

ജനുവരി 15 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സർക്കാർ സമയ പരിധി നീട്ടിവെച്ചത്. എന്നാൽ ഇനി സമയപരിധി നീട്ടിലെന്നും ജൂൺ മാസം മുതൽ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ജൂൺ മുതൽ 14, 18 , 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമെ ജ്വല്ലറികളിൽ വിൽക്കാൻ പാടുള്ളു. രാജ്യത്ത് വിൽക്കുന്ന സ്വർണ്ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.

Read Also: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Related Articles

Post Your Comments


Back to top button