KeralaLatest NewsNews

‘ലൗ ജിഹാദ്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്’; ജസ്‌ന തിരോധാനത്തിലും ഇത് തന്നെയാണ് സംഭവിച്ചതെന്ന് പിസി ജോര്‍ജ്ജ്

സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ തന്നാല്‍ മാത്രമാണ് അത് ലഭിക്കുക. എന്നാല്‍, ഹിന്ദുരാഷ്ട്രമായി മാറിയാല്‍ നിയമപരമായി അത് അര്‍ഹതപ്പെട്ടതായി മാറും.

ഈരാറ്റുപേട്ട: ലൗ ജിഹാദ് ഈരാറ്റുപേട്ടയിലും ഉണ്ടെന്ന വാദവുമായി പി.സി. ജോര്‍ജ്ജ് രംഗത്ത്. വി.എസ്. അച്യുതാനന്ദന്‍ മുമ്പ് ലൗ ജിഹാദ് ഉള്ളതായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും രണ്ട് മാസം മുമ്പും സമീപ മേഖലകളില്‍ നിന്നു പെണ്‍കുട്ടികളെ ലൗ ജിഹാദ് വഴി കടത്തിയിട്ടുണ്ട്. മാനക്കേടോര്‍ത്ത് കുടുംബങ്ങള്‍ ഇത് രഹസ്യമാക്കി വയ്ക്കുകയാണ്. 47 പേരെ കൊണ്ടുപോയതില്‍ 12 പേര്‍ ഹൈന്ദവസമുദായത്തിലെ പെണ്‍കുട്ടികളാണ്. ഈ പെണ്‍കുട്ടികള്‍ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ജലീലിന്റെ രാജി സി.പി.എം ചോദിച്ചു വാങ്ങിയത്, രാജിയോടെ ഒഴിവായത് പാര്‍ട്ടിയിലെ അഭ്യന്തര ഭിന്നത

എന്നാൽ ജസ്‌ന തിരോധാനത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ലൗ ജിഹാദ് എന്ന് പറയുന്നതില്‍ എന്തിനാണ് പേടിക്കുന്നത്. ലൗ ജിഹാദ് ഉണ്ട്. അത് പറയുന്നത് കഴിഞ്ഞുള്ള പിന്തുണ മതി. ആനിയിളപ്പിലും തീക്കോയിയിലും പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യ മതേതര രാജ്യമാണ്. സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ തന്നാല്‍ മാത്രമാണ് അത് ലഭിക്കുക. എന്നാല്‍, ഹിന്ദുരാഷ്ട്രമായി മാറിയാല്‍ നിയമപരമായി അത് അര്‍ഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രാണ് പോംവഴി. അത് വിവരമുള്ളവര്‍ക്ക് മനസിലാവുമെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments


Back to top button