15 April Thursday

നോമ്പുതുറ:പഴവിപണിക്ക് പ്രിയമേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

പാലക്കാട്‌ സുൽത്താൻപേട്ട‍് നട്ട്‌സ്‌ ആന്റ‍് ബൈറ്റ്‌സിലെ നോമ്പുതുറ വിഭവങ്ങൾ

 
പാലക്കാട്‌> വിശുദ്ധിയുടെയും സഹനത്തിന്റെയും റമദാൻ നാളുകളിൽ നോമ്പുതുറയ്‌ക്കുള്ള പഴങ്ങളുമായി വിപണി സജീവമായി. നോമ്പുതുറയുടെ പ്രധാന വിഭവമായ അത്തിപ്പഴവും ഈന്തപ്പഴവും തന്നെയാണ്‌ വിപണിയിൽ മുൻപന്തിയിൽ. ടർക്കിഷ്‌ അത്തിപ്പഴമാണ്‌ വിലയിൽ കേമൻ. കിലോയ്‌ക്ക്‌ 1400 രൂപയാണ്‌ ടർക്കിഷ്‌ അത്തിപ്പഴത്തിന്‌ വില. സിറിയൻ–-അഫ്‌ഗാൻ അത്തിപ്പഴങ്ങളും വിപണിയിലുണ്ട്‌. 
 
ഈന്തപ്പഴങ്ങൾ പതിനഞ്ചോളം ഇനങ്ങളുണ്ട്‌. മിഡ്‌ജോൾ ഇനത്തിനാണ്‌ ഏറ്റവും ഉയർന്ന വില. കിലോയ്ക്ക്‌ 2000 രൂപ. സീഡ്‌ലെസ്‌–- 400 രൂപ, സംസം–- 320, അജ്‌വ–-1160, സഫാവി–600, ടുണീഷ്യൻ–-480 എന്നിങ്ങനെയാണ്‌ ഈന്തപ്പഴങ്ങളുടെ വില.
 
നോമ്പുകാലമെത്തിയതോടെ ഡ്രൈ ഫ്രൂട്ട്‌സ്‌ വിപണി കൂടുതൽ സജീവമായെന്ന്‌ സുൽത്താൻപേട്ടിലെ നട്ട്‌സ്‌ എൻ ബൈറ്റ്‌സ്‌ കടയുടമ അബ്‌ദുൾ മുത്തലിഫ്‌ പറഞ്ഞു. തുർക്കിയിലെ മുന്തിയ പഴമായ അപ്രികോട്ട്‌, കാരയ്‌ക്ക എന്നിവയും നോമ്പുതുറയുടെ പ്രധാന പഴഇനങ്ങളാണ്‌. 
 
സാധാരണ കാരയ്‌ക്കയ്‌ക്ക്‌ 220 വരെയാണ്‌ വില. അണ്ടിപ്പരിപ്പ്‌, മിക്‌സ്‌ഡ്‌ ഫ്രൂട്ട്‌സ്‌, പഴച്ചാറുകൾ എന്നിവയുമുണ്ട്‌. ഉണക്കിയ മാമ്പഴങ്ങൾ, പപ്പായ എന്നിവയും സ്‌ട്രോബറി പോലുള്ള പഴങ്ങളും നോമ്പുതുറയുടെ ഇഷ്‌ടവിഭവങ്ങളാണ്‌. ഇവയ്‌ക്കും നല്ല കച്ചവടമാണ്‌ റമദാൻ കാലത്ത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top